ഈ പോസ്റ്റ് ഇടണോ എന്നു ആലോചിച്ചതാണ്.. ഇട്ടില്ലേൽ ചിലപ്പോൾ അത് വലിയ തെറ്റായി പോകും എന്ന് അറിഞ്ഞു കൊണ്ട് മാത്രം.. രാവിലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു.. കുറച്ചു sanitary napkinനും കുറച്ചു ബ്രെഡും ഉണ്ട്.. വാങ്ങാമോ എന്നു.. കുറച്ചു packets ഉണ്ടായിരുന്നു.. ഞാൻ പോയി കൈ പറ്റി തിരികെ വരും വഴി ഒരു medical ഷോപ്പിൽ കയറി.. അപ്പോൾ എന്റെ അടുത്തു നിന്ന ഒരു ചേച്ചി/ ആന്റി എന്റെ കവേറിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു... ഞാൻ കണ്ടിട്ടും കാണാത്തത് പോലെ നിന്നു... ഒടുവിൽ അവർ മരുന്നും വാങ്ങി തിരികെ ഇറങ്ങുമ്പോൾ എന്തോ പിറുപിറുതിട്ടു ആണ് പോയത്.... ആദ്യം എനിക്കും ഒന്നും മനസ്സിലായില്ല.. അവർ പോയതിനു ശേഷം ആണ് കടക്കാരൻ ചേട്ടൻ പറഞ്ഞത്.. "നിന്റെ കയ്യിൽ പാഡ് ഇരുന്നില്ലേ.. അതായിരിക്കും എന്നു.. !!!" വിഷമം തോന്നി... ഒരു നിമിഷത്തേക്ക് എല്ലാം നിർത്തിയേക്കാം എന്നു വരെ ചിന്തിച്ചു പോയി... ഇന്നലെ മുതൽ phone calls വരുന്നുണ്ട്.. ചില യുവാക്കളോട് ഇത്തരം padന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ.. അവരും പങ്കു വെച്ചത് ഇപ്രകാരം ഉള്ളതാണ്. "ചേട്ടാ വേറെ എന്തെലും വേണേൽ ഞങ്ങൾ arrange ചെയ്യാം.. പക്ഷെ ഇതൊക്കെ ഞങ്ങൾ എങ്ങനെ വാങ്ങിക്കും.. ആരേലും കണ്ടാലോ എന്നു.. !!!" അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല... ഇത്തരം മാനസിക അവസ്ഥ ഉള്ള ആളുകൾ സ്ത്രീകളിൽ തന്നെ ഉള്ളപ്പോൾ... !!! ഒരു അപേക്ഷ... "സഹായിക്കേണ്ട... ഇത്തരം സദാചാര കണ്ണുകൾ കൊണ്ടു നോക്കി മനോവീര്യം കളയരുത്.... ആരെയും ഉപദ്രവിക്കാൻ ഉദ്ദേശമില്ല " ഇതൊക്കെ ഒരു സഹോദരൻ.. അല്ലേൽ മകൻ എന്ന രീതിയിൽ കണ്ടു അവശ്യമായിട്ടുള്ള ധാരാളം 'അമ്മ-പെങ്ങന്മാർ ഉണ്ട്.. അവർക്ക് വേണ്ടി എന്തായാലും ഇനിം വാങ്ങും.... പോസ്റ്റും ചെയ്യും.. അഭിമാനത്തോടെ... !!!!!!! [Panchavadiyil Sasidharan Sonu എഴുതുന്നു]


via Prinson
Previous
Next Post »