ഐഫോണിന്റെ പഴയ മോഡലുകൾക്ക് വൻ വില കുറവ്

പുതിയ ഐഫോണുകളുടെ വരവോടെ പഴയ മോഡലുകൾക്ക് ആപ്പിൾ വില കുറച്ചു . ബുധനാഴ്ച കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയേറ്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ മോഡലുകളായ ഐഫോണ് XS , ഐഫോണ് XS Max , ഐഫോണ് XR പുറത്തിറക്കിയത് . ഈ മോഡലുകൾ അവതരിപ്പിച്ചതോടെ പഴയ മോഡലുകൾക്ക് ആഗോള വിപണിയിലും , ഇന്ത്യൻ വിപണിയിലും വില കുറച്ചു .

2015 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോണ് 6എസ് പ്ലസിന്റെ 32 ജിബി വേരിയന്റിന് 17,340 രൂപയാണ് കുറച്ചത് . നിലവിലെ വില 34,900 രൂപയാണ് . 128 ജിബി വേരിയന്റിന് 44,900 രൂപയുമാണ് , നേരെത്തെ 61,450 രൂപയായിരുന്നു . ഐഫോണ് 6എസിന് 29,900 രൂപയാണ് .പുതുക്കിയ വില വിവരങ്ങൾ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് . ഐഫോണ് 6എസ് , 6എസ് പ്ലസ് , ഐഫോണ് X തുടങ്ങിയ മോഡലുകൾ അമേരിക്കയിൽ നേരെത്തെ വിൽപന നിർത്താലാക്കിയിരുന്നു .ഈ ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ് .

പുതുക്കിയ വില ഒറ്റനോട്ടത്തിൽ 

iPhone 6S (32GB): Rs 29,900
iPhone 6S (128GB): Rs 39,900
iPhone 6S Plus (32GB): Rs 34,900
iPhone 6S (128GB): Rs 44,900
iPhone 7 (32GB): Rs 39,900
iPhone 7 (128GB): Rs 49,900
iPhone 7 Plus (32GB): Rs 49,900
iPhone 7 Plus (128GB): Rs 59,900
iPhone 8 (64GB): Rs 59,900
iPhone 8 (256GB): Rs 74,900
iPhone 8 Plus (64GB): Rs 69,900
iPhone 8 Plus (256GB): Rs 84,900
iPhone X (64GB): Rs 91,900
iPhone X (256GB): Rs 1,06,900

Previous
Next Post »