ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇങ്ങനെ ഒരു എഴുത്തിനു ആധാരം.. സംഭവം സിംപിൾ ആണ്.




ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇങ്ങനെ ഒരു എഴുത്തിനു ആധാരം..

സംഭവം സിംപിൾ ആണ്..


വീട് വെക്കാൻ റെഡി ആയികയ്യിൽ കുറച്ചു ക്യാഷ് ഒക്കെ ഒപ്പിച്ചു വെച്ചിട്ടുണ്ട്ഇനി ഒരു  ചെറിയ ഒരുപ്ലോട്ട് വാങ്ങി വീട് വെക്കാൻ പോകുന്നവരിലേക്ക് ചെറിയ ഒരു ശ്രദ്ധ ക്ഷണിച്ചോട്ടെ 👍🙏🙏


SITE SELECTION..... ഞമ്മൾ ബേസിക് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


1- low lying LANDS


2018 നു ശേഷം വന്ന മാറ്റം ആണ്ലാൻഡ്  വെള്ളം കയറുമോപ്രളയംബാധിക്കുന്ന സ്ഥലമാണോഎന്ന്..പ്രളയം വന്നതിനു ശേഷം ഗവണ്മെന്റ് ഒരു mapping ചെയ്തിട്ടുണ്ട്അതിൽ flood affected area മാർക് ചെയ്തിട്ടുണ്ടാവുംഅക്കാര്യം ഒന്ന് പ്ലോട്ട് തിരഞ്ഞടുക്കുന്നതിനു മുന്നേ ശ്രദ്ധിക്കുന്നത്നന്നാവും.


2-മറ്റൊന്ന് ഞമ്മളെ ബ്രോക്കർ &റിയൽ എസ്റ്റേറ്റ് മായി ബന്ധപെട്ട ചില നിഗൂഢതയെ കുറിച്ചാണ്.

സംഭവം എന്താണ് വെച്ചാൽ ഞമ്മൾ പ്ലോട്ട് വാങ്ങാൻ പോവുന്ന സമയം.അവർ മണ്ണടിച്ചു  പ്ലോട്ട് സുന്ദരകുട്ടപ്പനാക്കി വെച്ചിട്ടുണ്ടാവുംഓവർ മേക്കപ്പ് ആണേൽ ഒന്ന് സൂക്ഷിചെക്കണംസംഭവം സിംപിൾആണ്..  പ്ലോട്ട്ന്റെ ചെറിയ ഒരു ഹിസ്റ്ററി പരിശോധിക്കുകപിൻകാലത്തു അവിടെ കുളമോകോറിയോകല്ലെടുക്കൽമറ്റോ നടന്നിട്ടുണ്ടോ എന്ന് അത് കൊണ്ട് ഒരു കല്യാണലോചന പോലെഅയൽവാസികളെ അടുത്ത് ചെറിയ രീതിയിൽ അനേഷിക്കുന്നത് നന്നാവുംഇല്ലെങ്കിൽ  ആദ്യകുഴിയെടുക്കുമ്പോ താഴോട്ടു താഴോട്ടു പോവുമ്പോ അറിയും പറ്റിയ അമളി 🙏😍 അത് കൊണ്ട് പ്ലോട്ട്ന്റെ 15 years history എടുക്കാൻ മറക്കരുത്👍 മേൽ പറഞ്ഞ പ്ലോട്ടിൽ വീട് വെച്ചാൽ കയ്യിലുള്ളബഡ്ജറ്റിന്റെ മൂന്നിലൊന്നു foundation നു തന്നെ പോവും.. piller അടിച്ചു അടിച്ചു പോക്കറ്റ്കാലിയാകും..


3-മറ്റൊന്നാണ് ഏറ്റവും പ്രാധാനപ്പെട്ട ഒന്ന് പല ആളുകളും വിട്ടു പോകുന്ന ഒന്ന് വെള്ളത്തിന്റെ ലഭ്യത.

ഇത് പരിശോധിക്കാൻ simple ആണ്. Near by വരുന്ന വീടുകളിലെ വേനൽ കാലത്തെ കിണർപരിശോദിച്ചാൽ വരൾച്ച രൂക്ഷമായി ബാധിക്കുന്ന പ്രദേശം ആണെന്ന് നമുക്ക് അറിയാൻ പറ്റും 👍


4- ഇനി ഒരു കൂട്ടരുണ്ട്. Slop ഉള്ള വെറൈറ്റി പ്ലോട്ട് തപ്പി നടക്കുന്നവർതട്ട് തട്ടായി വീട് വെച്ച് variety ആക്കാൻ.

Variety ക്കു ഇറങ്ങുമ്പോൾ പോക്കറ്റ് നോക്കുന്നത് നന്നാവും🙏ഇങ്ങനെ വീട് വെക്കുമ്പോൾ ഓരോലെവലിലും മണ്ണിനെ പിടിച്ചു കെട്ടാൻ വേണ്ടി വലിയ വലിയ retaining walls കെട്ടേണ്ടി വരുംകൺസ്ട്രക്ഷൻ കോസ്റ്റ് കയ്യിൽ നിക്കില്ലഫൌണ്ടേഷൻ ചിലവ് തന്നെ താങ്ങാൻ കഴിയില്ല.budget നുസരിച്ചു ഇത്തരം കാര്യങ്ങൾക്ക് മുതിരുക.


5 - ഇനി ചെറിയ പ്ലോട്ട് ആണേൽപ്രതേകിച്ചു പല ആളുകളും കോർണർ പ്ലോട്കൾ വാങ്ങാറുണ്ട്ബ്രോക്കർസ് ആണേൽ നല്ല ഡയലോഗ് ഉം അടിക്കുംരണ്ടും ഭാഗത്തു നിന്നും view. 😍എന്ന് പറഞ്ഞുതള്ളുംഎന്നാൽ അതും കേട്ട് വാങ്ങുന്നതിന് മുന്നേ ഞമ്മൾ നോക്കേണ്ട കാര്യം എന്താന്നു വെച്ചാൽ.

പുതിയ rule അനുസരിച്ചു  റോഡിൽ നിന്ന് 3 മീറ്റർ വിടണംകോർണർ പ്ലോട് ആണേൽ 2 ഭാഗത്തുനിന്നും 3 മീറ്റർ വീതംഅപ്പൊ അത്തരം പ്ലോട് കൾ വാങ്ങുമ്പോൾ ആദ്യം നിങ്ങളിലേക്ക്  റൂൾഓർമ വരണം.


അത് പോലെ  മറ്റു കാര്യങ്ങളാണ്റോഡിന്റെ വീതിവീടിന്റ പണി തുടങ്ങുമ്പോ മെറ്റീരിയൽവാഹനസൗകര്യങ്ങൾഎന്നിവ പിന്നീട് ബുദ്ധിമുട്ടവരുത്.


ഇതൊക്കെ സിംപിൾ ആണേലുംശ്രദ്ധിക്കുന്നത് നന്നായിരിക്കും..


അഭിപ്രായങ്ങൾഅനുഭവങ്ങൾപുതിയ അറിവുകൾ കമന്റിൽ പങ്കുവെക്കുമല്ലോ..

Previous
Next Post »