ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയർന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍




സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുന്‍പ് തന്നെ വീണ്ടും കൊവിഡ് കേസുകള്‍ കൂടാന്‍സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തില്‍ കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കേസുകള്‍കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്സംസ്ഥാനത്ത് വളരെ കുറച്ച്‌ ശതമാനം പേര്‍ക്ക് മാത്രമാണ് നേരത്തേനടന്ന സീറോ സര്‍വ്വേ പ്രകാരം ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്.


ഇനിയും ബാധിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതല്‍അതേസമയം സംസ്ഥാനത്ത് ഇന്നലെ 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുതിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Previous
Next Post »